ആരെടുക്കും വൈപ്പിൻ?​

Sunday 22 March 2026 2:54 AM IST

കൊ​ച്ചി​:​ ​വൈ​പ്പി​ൻ​ ​ദ്വീ​പ​ ​സ​മൂ​ഹം​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ലം​ ​ആ​ദ്യ​ ​കാ​ല​ത്ത് ​ഒ​രു​ ​മു​ന്ന​ണി​യു​ടേ​യും​ ​ഉ​രു​ക്കു​കോ​ട്ട​യാ​യി​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​ഞാ​റ​യ്ക്ക​ൽ​ ​എ​ന്ന​ ​സം​വ​ര​ണ​ ​മ​ണ്ഡ​ലം,​ ​വൈ​പ്പി​ൻ​ ​എ​ന്ന​ ​ജ​ന​റ​ൽ​ ​സീ​റ്റാ​യി​ ​മാ​റി​യ​ ​ശേ​ഷം​ ​ന​ട​ന്ന​ ​മൂ​ന്നു​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും​ ​ഇ​വി​ടെ​ ​ചെ​ങ്കൊ​ടി​ ​പാ​റി.​ ​ഇ​ത്ത​വ​ണ​ ​മ​ണ്ഡ​ലം​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ഒ​രു​ങ്ങു​മ്പോ​ൾ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​മാ​ത്ര​മ​ല്ല,​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​മാ​റി. സി.​പി.​എ​മ്മി​ന്റെ​ ​വ​നി​താ​ ​മു​ഖ​വും​ ​പു​തു​മു​ഖ​വു​മാ​യ​ ​എം.​ബി.​ ​ഷൈ​നി​യാ​ണ് ​ഇ​ട​തു​ ​മു​ന്ന​ണി​ ​സ്ഥാ​നാ​ർ​ത്ഥി.​ ​കൊ​ച്ചി​ ​മു​ൻ​ ​മേ​യ​ർ​ ​ടോ​ണി​ ​ച​മ്മി​ണി​ ​യു.​ഡി.​എ​ഫി​നാ​യി​ ​മ​ത്സ​രി​ക്കു​ന്നു.​ ​ട്വ​ന്റി20​ ​എ​ൻ.​ഡി.​എ​ ​പ​ക്ഷ​ത്ത് ​എ​ത്തി​യ​ ​ശേ​ഷ​മു​ള്ള​ ​ആ​ദ്യ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ന​ടി​യും​ ​ന​ർ​ത്ത​കി​യു​മാ​യ​ ​അ​നി​ത​ ​തോ​മ​സാ​ണ് ​സ്ഥാ​നാ​ർ​ത്ഥി. വൈ​പ്പി​നി​ലെ​ ​സി​റ്റിം​ഗ് ​എം.​എ​ൽ.​എ​ ​കെ.​എ​ൻ.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ത്തെ​ ​എ​തി​രാ​ളി​യാ​യി​രു​ന്ന​ ​യു.​ഡി.​എ​ഫി​ലെ​ ​ദീ​പ​ക് ​ജോ​യി​യും​ ​ഇ​ക്കു​റി​ ​തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക് ​കൂ​ടു​മാ​റി.​ 2021​ൽ​ ​ഇ​വ​ർ​ ​വൈ​പ്പി​നി​ൽ​ ​മാ​റ്റു​ര​ച്ച​പ്പോ​ൾ​ 8201​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ന് ​വി​ജ​യം​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നൊ​പ്പം​ ​നി​ന്നു.​ ​അ​തി​ന് ​മു​മ്പ് 2011​ലും​ 2016​ലും​ ​എ​സ്.​ ​ശ​ർ​മ്മ​യാ​ണ് ​ഇ​ട​തു​പ​ക്ഷ​ത്തി​ന് ​വി​ജ​യം​ ​സ​മ്മാ​നി​ച്ച​ത്. ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​പ​‌​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​നേ​രി​യ​ ​മു​ൻ​തൂ​ക്കം​ ​നേ​ടാ​നാ​യ​ത് ​ഇ​ട​തു​പ​ക്ഷ​ത്തി​ന് ​ആ​ത്മ​വി​ശ്വാ​സ​മാ​കു​ന്നു.​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​ ​ന​യ​ത​ന്ത്രം​ ​വ്യ​ക്ത​മാ​യി​ ​അ​റി​യാ​വു​ന്ന​ ​ടോ​ണി​ ​ച​മ്മി​ണി​ ​ക​ടു​ത്ത​ ​വെ​ല്ലു​വി​ളി​യാ​ണ് ​സൃ​ഷ്ടി​ക്കു​ന്ന​ത്.​ 2021​ൽ​ ​ബി.​ജെ.​പി​ക്കും​ ​ട്വ​ന്റി20​ ​പാ​ർ​ട്ടി​ക്കും​ ​കി​ട്ടി​യ​ ​വോ​ട്ടു​ക​ൾ​ ​ചേ​ർ​ത്തെ​ടു​ത്താ​ൽ​ ​അ​ത് ​മു​പ്പ​തി​നാ​യി​ര​ത്തി​ൽ​പ്പ​രം​ ​വ​രും.​ ​ഇ​ത്ത​വ​ണ​ ​ഇ​വ​ർ​ ​ഒ​രു​മി​ച്ചു​ ​നി​ൽ​ക്കു​മ്പോ​ൾ​ ​അ​തി​ന്റെ​ ​സ്വാ​ധീ​ന​വും​ ​പ്ര​തി​ഫ​ലി​ക്കും.

മുനമ്പത്തിന്റെ മുറിവ്

തീരദേശ, കായലോര മണ്ഡലമായ വൈപ്പിനിൽ മത്സ്യമേഖലയിലെ പ്രതിസന്ധിയും കടലാക്രമണ പ്രശ്നങ്ങളും സ്ഥിരം പ്രശ്നമാണ്. മത്സ്യത്തൊഴിലാളികൾ ഇപ്പോഴും പാതി വറുതിയിൽത്തന്നെയാണ്. എടവനക്കാട് പഞ്ചായത്തിലടക്കം കടൽഭിത്തി നി‌ർമ്മാണം പാതിവഴിയിലുമാണ്. അതിനിടയിൽ ശക്തമായ രാഷ്ട്രീയ പ്രശ്നമായി ഉയർന്നുവന്ന മുനമ്പം വഖഫ് ഭൂമി തർക്കം മണ്ഡലത്തിന്റെ പരിധിയിലാണ്. കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിൽ സമരരംഗത്തിറങ്ങിയ നൂറു കണക്കിന് കുടുംബങ്ങളെ എല്ലാ മുന്നണിയും പിന്തുണച്ചുവെന്നത് വസ്തുതയാണ്. എന്നാൽ മുനമ്പത്ത് എൻ.ഡി.എയാണ് കൂടുതൽ സ്കോർ ചെയ്തത്. സമരക്കാരിൽ പലരും ബി.ജെ.പിയിൽ ചേരുകയും ചെയ്തിരുന്നു. കോടതി ഇടപെടലിൽ രംഗം ശാന്തമായെങ്കിലും തിരഞ്ഞെടുപ്പിൽ മുനമ്പം പ്രശ്നവും തിരയടിയ്ക്കും.

2021ലെ വോട്ടുനില

കെ.എൻ. ഉണ്ണികൃഷ്ണൻ (എൽ.ഡി.എഫ്) - 53,858(41.24%)

ദീപക് ജോയ് (യു.ഡി.എഫ്) - 45,657(34.95%)

ജോബ് ചക്കാലക്കൽ (ട്വന്റി20)- 16,707(12.79%)

കെ.എസ്. ഷൈജു(ബി.ജെ.പി) - 13,540(10.37%)