ചിന്മയ അമൃത യാത്രയ്ക്ക് സ്വീകരണം
Sunday 22 March 2026 2:03 AM IST
കൊച്ചി: ചിന്മയ മിഷൻ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഓൾ ഇന്ത്യ ചിന്മയ യുവകേന്ദ്രം സംഘടിപ്പിക്കുന്ന 'ചിന്മയ അമൃത യാത്ര' മാർച്ച് 27, 28 തീയതികളിൽ ഇടപ്പള്ളിയിൽ പര്യടനം നടത്തും. സ്വാമി ചിന്മയാനന്ദയുടെ പാദുകവും വിഗ്രഹവും വഹിച്ചുള്ള യാത്ര പൂനെയിൽ നിന്ന് ഡിസംബർ 31നാണ് ആരംഭിച്ചത്. 205 കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം മാർച്ച് 10നാണ് യാത്ര കേരളത്തിൽ പ്രവേശിച്ചത്.
27ന് വൈകിട്ട് ഇടപ്പള്ളി അഞ്ചുമനദേവീക്ഷേത്രത്തിലും ചിന്മയ വിദ്യാപീഠത്തിലുമാണ് യാത്രയ്ക്ക് വരവേല്പ്. 28ന് രാവിലെ 11ന് ചിന്മയ സത്സംഗ മന്ദിരത്തിൽ നടക്കുന്ന സ്വീകരണയോഗത്തിൽ പാദുകപൂജയും ഭജനയും നടക്കും. സ്വാമി സത്യാനന്ദ സരസ്വതി പ്രഭാഷണം നടത്തും.