അടൂർ എസ്.എൻ.ഐ.ടിയിൽ മെഗാ തൊഴിൽമേള 25​ന്

Sunday 22 March 2026 2:04 AM IST

അടൂർ: ശ്രീനാരായണ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ (SNIT) മാർച്ച് 25​ന് മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. കേരളത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ ലഭ്യമാകുന്ന ഈ മേളയിൽ പ്രമുഖ തൊഴിൽദാതാക്കൾ പങ്കെടുക്കും. ഐ.ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്‌​മെന്റ്, ടെക്‌​നിക്കൽ, മാർക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ കമ്പനികളാണ് ഉദ്യോഗാർത്ഥികളെ തേടിയെത്തുന്നത്. 25​ന് രാവിലെ 9 ന് കോളേജ് ക്യാമ്പസിൽ അഭിമുഖം ആരംഭി​ക്കും. എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, നഴ്‌​സിംഗ്, പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം എന്നീ യോഗ്യതകളുള്ളവർക്കായി നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും നേരിട്ടെത്തി മേളയുടെ ഭാഗമാകാൻ അവസരമുണ്ട്. യാതൊരുവിധ രജിസ്‌​ട്രേഷൻ ഫീസും ഈ മേളയിൽ ഈടാക്കുന്നില്ല. തൊഴിൽമേളയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി 9747225566 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം അന്നേദിവസം രാവിലെ മുതൽ ഉച്ചവരെ ഏഴംകുളം ജംഗ്ഷനിൽ നിന്നും കോളേജിലേക്ക് എസ്എൻഐടിയുടെ ഷട്ടിൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്.