മഹാഗണപതി ഹോമം
Sunday 22 March 2026 12:10 AM IST
ഇലന്തൂർ : ഗണപതി ക്ഷേത്രത്തിൽ മഹാഗണപതി ഹോമം ഇന്ന് രാവിലെ അഞ്ചിന് തന്ത്രി കണ്ഠരര് മോഹനരരുടെ കാർമികത്വത്തിൽ നടക്കും. ഒൻപതിന് ഗജ പൂജയും ആനയൂട്ടും , 9.30ന് നാരായണീയം ,ഉച്ചക്ക് 12.30 ന് അന്നദാനം. 3.30 ന് മെഗാ പഞ്ചാരി മേളം, വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 7.30ന് തിരുവാതിര, 8.30 ന് കൈകൊട്ടിക്കളി, 10 ന് നൃത്ത നാടകം. പുനഃപ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി ഇന്നലെ നാരായണീയ പാരായണം, കലശം, കലശാഭിഷേകം, മേൽശാന്തി വിനോദ് ശർമ്മയുടെ കാർമികത്വത്തിൽ സർപ്പപൂജ, നൂറും പാലും, അന്നദാനം എന്നിവ നടന്നു.