മഹോത്സവവും പൊങ്കാലയും
Sunday 22 March 2026 12:11 AM IST
കൊല്ലകടവ് : നല്ലൂർക്കാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിലെ മകയിരം തിരുനാൾ മഹോത്സവവും പൊങ്കാലയും 23, 24, 25 തീയതികളിൽ നടക്കും. തന്ത്രി ടി.ഡി.പി നമ്പൂതിരിയും മേൽശാന്തി സുദർശന ശർമയും കാർമ്മികരാകും. 23ന് വൈകിട്ട് 7ന് തിരുവാതിര, 24ന് വൈകിട്ട് 6ന് എതിരേൽപ്പ്, 25ന് രാവിലെ 6. 30ന് പൊങ്കാല, 10 മുതൽ കലശം,11ന് നൂറും പാലും, വൈകിട്ട് 6.30ന് സോപാനസംഗീതം, 7.30ന് നൃത്ത സംഗീത നാടകം.