തിരഞ്ഞെടുപ്പ്: ജില്ലയിൽ ഇന്നലെ 8 പേർ പത്രിക നൽകി

Sunday 22 March 2026 12:19 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ പത്രിക സമർപ്പിച്ചത് എട്ട് സ്ഥാനാർത്ഥികൾ. തിരുവല്ല മണ്ഡലത്തിൽ മൂന്നും കോന്നിയിൽ രണ്ടും ആറൻമുള, അടൂർ, റാന്നി മണ്ഡലങ്ങളിൽ ഒന്നു വീതം സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്.

തിരുവല്ലയിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സ്ഥാനാർത്ഥി മാത്യു ടി. തോമസ് രണ്ട് സെറ്റും കേരള കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ.വർഗീസ് മാമ്മൻ രണ്ട് സെറ്റും ബി.ജെ.പി സ്ഥാനാർഥി അനൂപ് ആന്റണി ഒരു സെറ്റ് പത്രികയും സമർപ്പിച്ചു.

കോന്നി മണ്ഡലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി സതീഷ് കൊച്ചുപറമ്പിൽ രണ്ടുസെറ്റ് പത്രിക വരണാധികാരിക്കും സി.പി.എം സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാർ ഒരു സെറ്റ് പത്രിക ഉപവരണാധികാരിക്ക് മുമ്പാകെയും സമർപ്പിച്ചു.

ആറൻമുള മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി വീണാജോർജ് ഒരു സെറ്റ് പത്രിക വരണാധികാരിക്ക് മുമ്പാകെ സമർപ്പിച്ചു. റാന്നിയിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി അഡ്വ.പ്രമോദ് നാരായൺ മൂന്ന് സെറ്റ് പത്രിക ഉപവരണാധികാരി മുമ്പാകെ സമർപ്പിച്ചു.

അടൂർ മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർത്ഥി പ്രിജി കണ്ണൻ രണ്ട് സെറ്റ് പത്രിക വരണാധികാരിക്ക് മുമ്പാകെ സമർപ്പിച്ചു. ജില്ലയിൽ ഇതുവരെ 15 പത്രികയാണ് ലഭിച്ചത്.