ഗുരുദേവ പഞ്ചലോഹ വിഗ്രഹ സമർപ്പണം
Sunday 22 March 2026 12:22 AM IST
ശാസ്താംകോട്ട: എസ്.എൻ.ഡി പി യോഗം കുന്നത്തൂർ യൂണിയനിലെ വിദ്വാൻ എം.കെ.അച്യുതൻ മെമ്മോറിയൽ 2248-ാം നമ്പർ മൈനാഗപ്പള്ളി ടൗൺ ശാഖയിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ സമർപ്പണം ഇന്ന് രാവിലെ 9.30 കഴികെ 10.30 നകം നടക്കും. വർക്കല ശിവഗിരി മഠം മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പ്രതിഷ്ഠയും പ്രഭാഷണവും നടത്തും. ഉച്ചയ്ക്ക് 12ന് മൈനാഗപ്പള്ളി വിദ്യാരംഭം മിനി ഹാളിൽ അന്നദാനം. 2ന് അശോക് കുമാർ അൻപൊലിയുടെ പ്രഭാഷണം. വൈകിട്ട് 4ന് പൊതുസമ്മേളനത്തിൽ യൂണിയൻ, ശാഖാ നേതാക്കൾ പങ്കെടുക്കുമെന്ന് ശാഖാപ്രസിഡന്റ് എൻ.മുരളീധൻ, സെക്രട്ടറി പി.പൊന്നപ്പൻ എന്നിവർ അറിയിച്ചു