അനൂപ് ആന്റണിക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകി

Sunday 22 March 2026 2:23 AM IST
എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണിക്ക് കെട്ടിവയ്ക്കാനുള്ള തുക കവിയൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾ സമാഹരിച്ചു നൽകുന്നു

തിരുവല്ല : എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണിക്ക് കെട്ടിവയ്ക്കാനുള്ള തുക കവിയൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾ ശേഖരിച്ചു നൽകി. സമാഹരിച്ച പണം തൊഴിലാളികൾ നേരിട്ട് അനൂപിന് കൈമാറി. നാലാം വാർഡിലെ തൊഴിലാളികളാണ് അവരുടെ ശമ്പളത്തിൽ നിന്ന് തുക കൈമാറിയത്. ഇന്നലെ കവിയൂർ ഗ്രാമപഞ്ചായത്ത്, തിരുവല്ല നഗരം എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ അനൂപ് വോട്ടുതേടി സന്ദർശനം നടത്തി.