പെരുന്നാൾ കിറ്റും വസ്ത്രങ്ങളും നൽകി

Sunday 22 March 2026 12:29 AM IST
കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ഏർപ്പെടുത്തിയ പെരുന്നാൾ കിറ്റ് പെരുന്നാൾ വസ്ത്രങ്ങൾ എന്നിവയുടെ വിതരണഉദ്ഘാടനം ഒ സലീം നിർവഹിക്കുന്നു

കുന്ദമംഗലം: പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന നൂറോളം കുടുംബങ്ങൾക്ക് കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി പെരുന്നാൾ കിറ്റും പെരുന്നാൾ വസ്ത്രങ്ങളും നൽകി.
പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഷമീന വെള്ളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജന: സെക്രട്ടറി ഒ സലീം ഉദ്ഘാടനം നിർവഹിച്ചു. വനിതാ ലീഗ് പ്രസിഡന്റ് ഷഹന ആദ്യ കിറ്റ് ഏറ്റുവാങ്ങി. സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗം ഖാലിദ് കിളിമുണ്ട മുഖ്യാതിഥിയായി. 
സി. അബ്ദുൽ ഗഫൂർ,
എ.പി.സഫിയ, ടി.കെ.സീനത്ത്, പി കൗലത്ത്, ഷംസീറ ഷെമീർ, ശ്രീബ, മിന്നത്ത്, ഷംഷാദ നെജീബ്, ഫാത്തിമ ജസ്ലി, ആസിഫ, സുബൈദ, ടി.കെ സൗദ
എന്നിവർ പ്രസംഗിച്ചു.