അവലോകനം യോഗം ചേർന്നു
Sunday 22 March 2026 12:30 AM IST
വടകര: കോഴിക്കോട് റൂറൽ ജില്ലാ ജനമൈത്രി സുരക്ഷാ സമിതി ജില്ലാതല അവലോകന നേതൃയോഗം വടകര റൂറൽ എസ്.പി ഓഫീസിൽ റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് ടി. ഫറാഷ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി സജേഷ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലയിലെ ജനമൈത്രി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ലഹരിക്കെതിരെയും കുട്ടികളിൽ ഉണ്ടാവുന്ന തെറ്റായ പ്രവണതകൾക്ക് എതിരെയും ബോധവൽക്കരണം ശക്തമാക്കാനും തീരുമാനിച്ചു. അരുൺ ജോസ്, വത്സരാജ് മണലാട്ട്, ശ്രീലേഷ്, ഷോബി രാജ്, രഞ്ജിഷ്, സുനിൽകുമാർ, സിന്ധു, റിട്ട. അദ്ധ്യാപകർ, റിട്ട. പൊലീസുദ്യോഗസ്ഥർ, ആശ വർക്കർമാർ, റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ജനമൈത്രി ബീറ്റ് ഓഫീസർമാർ തുടങ്ങിയവർ പ്രസംഗിച്ചു.