'പൗർണമി രാവ്' സംഗീതോത്സവം
Sunday 22 March 2026 12:31 AM IST
കോഴിക്കോട്: തംബുരു മ്യൂസിക് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ലോക വനിത ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'പൗർണമി രാവ്' സംഗീതോത്സവം നാളെ. ടൗൺഹാളിൽ വൈകിട്ട് അഞ്ചിന് ഡെപ്യൂട്ടി മേയർ ഡോ.എസ്. ജയശ്രീ ഉദ്ഘാടനം ചെയ്യും. ഷിജിന ചന്ദ്രൻ പാലക്കാട് (റെയിൽവേ അനൗൺസർ), ഷൈനി കോഴിക്കോട് (ഫോട്ടോഗ്രാഫി), ആതിര കൃഷ്ണൻ കോഴിക്കോട് (സിംഗർ), ചിത്ര അഭയ് പാലക്കാട് (പാലിയേറ്റീവ് വർക്കർ), രശ്മ നിഷാദ് കോഴിക്കോട് (നോവലിസ്റ്റ്), ഹെന്ന ജയന്ത് കോഴിക്കോട് (ഓഫ് റോഡർ ട്രാവലർ), ഡോ. സിനിത മെഹഷാബ് (ഗാനരചയിതാവ്) എന്നിവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ ടി.പി. ബബിഷ, ദീപ സത്യനാഥ്, പി.പി. താരാദാസ്, ജാൻസി, ആർ. ദിവ്യ, കെ.ഇ.റഷീദ പങ്കെടുത്തു.