വീടിന്റെ താക്കോൽ ദാനം

Sunday 22 March 2026 12:36 AM IST
ദേശീയ സേവാഭാരതി കേരളം, ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് സംസ്ഥാനത്തുടനീളം 1000വീടുകൾ നിർമ്മിച്ചു നൽകുന്ന തലചായ്ക്കാനൊരിടം എന്ന പദ്ധതിയുടെ ഭാഗമായാണ് മയ്യനാടും വീട് നിർമ്മാണം പൂർത്തിയായത്

മയ്യനാട്: കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ മയ്യനാട് സേവാഭാരതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ഇന്ന് രാവിലെ 9.30ന് മയ്യനാട് ജന്മംകുളം ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. ആർ.എസ്.എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്.സുദർശൻ താക്കോൽ ദാനം നിർവഹിക്കും. മയ്യനാട്, തട്ടാരയിൽ 13-ാം വാർഡിലെ പ്രിയങ്കയ്ക്കും കുടുംബത്തിനുമാണ് വീടൊരുങ്ങുന്നത്. സേവാഭാരതി മയ്യനാട് പ്രസിഡന്റ്‌ സതീഷ് കുമാർ അദ്ധ്യക്ഷനാകും. ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സാസ്കാരിക, സംഘടനാ പ്രതിനിധികൾ എന്നിവ‌ർ പങ്കെടുക്കും.