ആവേശമേകി വി.അബ്ദുറഹിമാന്റെ റോഡ് ഷോ
Sunday 22 March 2026 12:39 AM IST
തിരൂർ: തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് തിരൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.അബ്ദുറഹിമാന്റെ റോഡ് ഷോ നാടിന് ആവേശമായി. വൈകിട്ട് അഞ്ച് മണിയോടെ പൂങ്ങോട്ടുകുളത്ത് നിന്ന് ആരംഭിച്ച റോഡ് ഷോയിൽ വാദ്യമേളവും നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളും അണിനിരന്ന റോഡ് ഷോക്ക് എൽ.ഡി.എഫ് നേതാക്കളായ അഡ്വ. പി.ഹംസക്കുട്ടി, അഡ്വ. ഗഫൂർ പി ലില്ലീസ്, ടി.ഷാജി, സി.എം.മൊയ്തീൻകുട്ടി, അഡ്വ. കെ.ഹംസ, അഡ്വ. യു.സൈനുദീൻ, സി.പി.ബാപ്പുട്ടി, പിമ്പുറത്ത് ശ്രീനിവാസൻ, പാറപ്പുറത്ത് കുഞ്ഞുട്ടി, രാജ് കെ ചാക്കോ, കെ.പി.മുത്തു ജമാൽ ഹാജി നേതൃത്വം നൽകി.