എസ്.എൻ കോളേജിൽ ലോക വനദിനം
Sunday 22 March 2026 12:48 AM IST
കൊല്ലം: എസ്.എൻ കോളേജിൽ ലോക വനദിനത്തോട് അനുബന്ധിച്ച് ബോട്ടണി വിഭാഗത്തിന്റെയും സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോകവനദിനാഘോഷവും ബോധവത്കരണ ക്ലാസും നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.എസ്.ലൈജു ഉദ്ഘാടനം ചെയ്തു. ബോട്ടണി വിഭാഗം അസി. പ്രൊഫസർ പി.ജെ.അർച്ചന കുട്ടികൾക്ക് ബോധവത്കരണ ക്ലാസെടുത്തു. വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ (സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ) ജെ.ജോയി, ഫോറസ്റ്റ് വാച്ചർ മണികണ്ഠൻ എന്നിവർ പങ്കെടുത്തു.