വി.സുരേന്ദ്രൻ പിള്ള രാജി പിൻവലിച്ചു

Sunday 22 March 2026 12:55 AM IST

തിരുവനന്തപുരം: ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച മുൻമന്ത്രി വി.സുരേന്ദ്രൻപിള്ള രാജി പിൻവലിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി പിൻവലിച്ചതെന്ന് സുരേന്ദ്രൻ പിള്ള പറഞ്ഞു. തൊഴിലാളി സംഘടനയായ ജനതാ ലേബർ യൂണിയന്റെ അധ്യക്ഷ പദവിയിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ആർ.ജെ.ഡിയെ മുന്നണിയിൽ അവഗണിക്കുന്നുവെന്ന തോന്നൽ കൊണ്ടാണ് രാജിവെച്ചത്. എന്നാൽ ഇതു തെറ്റായിരുന്നുവെന്ന് സുരേന്ദ്രൻ പിള്ള പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആർ.ജെ.ഡി നേതൃത്വവുമായുള്ള ഭിന്നയെ തുടർന്ന് സുരേന്ദ്രൻ പിള്ള രാജിവെച്ചത്.