ഏപ്രിൽ ഒൻപതിന് പൊതു അവധി; സ്വകാര്യ സ്ഥാപനങ്ങളിലെയടക്കം എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയുള്ള അവധി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തുവന്നു. സംസ്ഥാനത്തെ വാണിജ്യ -സ്വകാര്യ സ്ഥാപനങ്ങളിലെയടക്കം എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും ലഭിക്കുക. താത്‌കാലിക ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് ഉത്തരവിൽ പറയുന്നു.
ഏപ്രിൽ ഒൻപതിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മേയ് നാലിന്. സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് കിട്ടുന്നത് 23 ദിവസം മാത്രമാണ്. മാർച്ച് 23 വരെയാണ് പത്രിക സമർപ്പണത്തിന് അനുമതി. മാർച്ച് 24ന് സൂക്ഷ്മ പരിശോധന. മാർച്ച് 26 വരെ പത്രിക പിൻവലിക്കാം.
തമിഴ്നാട്ടിൽ ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. പുതുച്ചേരിയിലും അസാമിലും കേരളത്തിലെ അതേ ദിവസമാണ്. പശ്ചിമ ബംഗാളിൽ രണ്ടുഘട്ടമായി ഏപ്രിൽ 23നും 29നും നടത്തും. എല്ലായിടത്തും വോട്ടെണ്ണൽ മേയ് നാലിനാണ്.