കെ.സി.വൈ.എം ഡയറക്ടേഴ്സ് മീറ്റ്

Sunday 22 March 2026 6:03 PM IST

കൊച്ചി: കെ.സി.വൈ.എം ഡയറക്ടേഴ്സ് ആൻഡ് ആനിമേറ്റേഴ്സ് മീറ്റ് ആത്മ കെ.സി.ബി.സി യൂത്ത് കമ്മിഷൻ ചെയർമാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ഷിബിൻ ഷാജി അദ്ധ്യക്ഷനായി. കൊച്ചി രൂപത മെത്രാൻ ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ.ഡിറ്റോ കൂള, അസി.ഡയറക്ടർ ഡോ.സി.നോർബർട്ട്, ജനറൽ സെക്രട്ടറി കാസി പൂപ്പന, വൈസ് പ്രസിഡന്റുമാരായ ആഗി മരിയ, സാം സണ്ണി, സെക്രട്ടറിമാരായ ജോയൽ ജോൺ റോയ്, ധന്യ മോഹൻരാജ്, സെഞ്ചു ജേക്കബ്, പ്രിൻസി പീറ്റർ, ട്രഷറർ ജെൻസൺ ആൽബി എന്നിവർ സംസാരിച്ചു.