അജ്ഞാത ജീവിയുടെ ആക്രമണം: 200ഓളം കോഴികൾ ചത്തനിലയിൽ

Monday 23 March 2026 12:50 AM IST
മുപ്പത്തടത്ത് അജ്ഞാത ജീവിയുടെ അക്രമത്തിൽ ചത്ത കോഴിയും കുഞ്ഞുങ്ങളും

ആലുവ: മുപ്പത്തടത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ടുമാസം പ്രായമായ കുഞ്ഞുങ്ങൾ ഉൾപ്പെടെ 200ഓളം കോഴികൾ ചത്തു. മുപ്പത്തടം കലിഞ്ഞത്തിൽ സുരേഷിന്റെ കോഴികളാണ് ചത്തത്. അരലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. പ്രദേശത്ത് കുറുക്കന്റെയും കുറുനരികളുടെയും ശല്യം രൂക്ഷമാണെന്ന് നാളുകളായി ജനങ്ങൾ പരാതിപ്പെടുന്നുണ്ട്. കന്നുകാലികൾ ഉൾപ്പെടെ ഇവയുടെ ആക്രമത്തിനിരയായിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഗീത സലിംകുമാർ, വൈസ് പ്രസിഡന്റ് വി.കെ. ഷാനവാസ്, പഞ്ചായത്ത്അംഗം ഉമ്മർ ഫാറൂക്ക് തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.