പി. കെ. കു പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കും
Monday 23 March 2026 12:11 AM IST
മലപ്പുറം : മലപ്പുറം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ ശ്രമം നടത്തുമെന്ന് ദളിത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി തിരൂമാനിച്ചു. ഇതിനായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ഉന്നതികളിൽ കുടുംബ യോഗങ്ങൾ നടത്തും. മണ്ഡലം തോറും കൺവെൻഷനുകളം സംഘടിപ്പിക്കും. മണ്ഡലം പ്രസിഡന്റ് നീലൻ കോഡൂർ ഉദ്ഘാടനം ചെയ്തു. ബാബു പാത്തിക്കൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ബാലകൃഷ്ണൻ, ഉത്തമൻ പൂക്കളത്തൂർ, ഷെർളി ഗോവിന്ദൻ, ഒ.വിനീത, ട്രഷറർ മണി അരിമ്പ്ര സംസാരിച്ചു.