പരപ്പനാട് രാജവംശം പ്രതിനിധികൾ പിഷാരിക്കൽ മൂകാംബിക ക്ഷേത്രം സന്ദർശിച്ചു
Monday 23 March 2026 12:22 AM IST
പരപ്പനങ്ങാടി : നെടുവ പിഷാരിക്കൽ മൂകാംബിക ക്ഷേത്രത്തിൽ പരപ്പനാട് രാജവംശം പ്രതിനിധികൾ സന്ദർശിച്ചു. തിരുവനന്തപുരം കിളിമാനൂരിൽ താമസിക്കുന്ന രാജകുടുംബത്തിലെ രാമരാജ വർമ്മയും സഹധർമ്മിണി ഗായത്രീദേവിയുമാണ് ക്ഷേത്രത്തിൽ ദർശനം നടത്തിയത് . പരപ്പനാട് രാജവംശത്തിലെ കേരളവർമ്മയുടെ മകനാണ് രാമരാജ വർമ്മ . ക്ഷേത്രത്തിന്റെ ഐതിഹ്യപ്രകാരം പരപ്പനാട് രാജാവിന് ഒരു മയിലിന്റെ രൂപത്തിൽ ദേവി സ്വപ്നദർശനം നൽകി ഇവിടെ പ്രതിഷ്ഠിക്കണമെന്ന് കല്പിച്ചതിന്റെ അടിസ്ഥാനത്തിൽ പരപ്പനാട് രാജവംശത്തിലെ കെ. രാജരാജ വർമ്മ സ്ഥപിച്ചതാണ് പിഷാരിക്കൽ മൂകാംബിക ക്ഷേത്രം. നിലവിൽ ശ്രീ മൂകാംബിക റിലീജിയസ് ആൻഡ് ചാരിറ്റബിൾ ട്രസ്സാണ് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നത് .