സാംസ്‌കാരിക സദസ്
Monday 23 March 2026 12:30 AM IST
മലപ്പുറം: പുരോഗമന കലാസാഹിത്യസംഘം മലപ്പുറം, വേങ്ങര, തിരൂരങ്ങാടി മേഖലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മാർച്ച് 24ന് വൈകിട്ട് 4.30ന് കോട്ടയ്ക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് സാംസ്‌കാരിക സദസ് നടക്കും. ഡോ. കെ എം.അനിൽ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ നിന്നുള്ളവരുടെ കവിതാലാപനം, നാടൻപാട്ട്, മാപ്പിളപ്പാട്ട് എന്നിവയും പ്രവീൺ കോട്ടയ്ക്കലിന്റെ സംവിധാനത്തിൽ മലപ്പുറം കെ.ജി.ഒ.എ. അവതരിപ്പിക്കുന്ന നാടകവും മറ്റ് കലാവിഷ്‌കാരങ്ങളും ഉണ്ടായിരിക്കും.
അഖില കേരളാടിസ്ഥാനത്തിൽ നടത്തിയ സാഹിത്യ മത്സര വിജയികളായ അശ്വതി പ്രമോദിനും അഷ്രഫ് കാവിലിനും മണമ്പൂർ രാജൻബാബു പുരസ്‌കാരങ്ങൾ നൽകും