യു.ഡി.എഫ് കൺവെൻഷൻ

Monday 23 March 2026 12:10 AM IST
യുഡിഎഫ് കാരശ്ശേരി പഞ്ചായത്ത് കൺവൻഷൻ സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

മുക്കം: തിരുവമ്പാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.കെ കാസിമിന്റെ വിജയത്തിനായി കാരശ്ശേരി പഞ്ചായത്ത് കൺവെൻഷൻ നടന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെ.കോയ അദ്ധ്യക്ഷത വഹിച്ചു. മഞ്ജുഷ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. 501 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും നടന്നു. ഭാരവാഹികൾ: സമാൻ ചാലൂളി (ചെയർമാൻ), പി.എം.സുബൈർ ബാബു (കൺവീനർ), ജോസ് (ട്രഷറർ). വി.എൻ.സുഹൈബ്, എം.ടി.അഷ്റഫ്, എം.സിറാജുദ്ദീൻ, സമാൻ ചാലൂളി, നിഷാദ് വീച്ചി, യൂനുസ് പുത്തലത്ത്, എം.എ.സൗദ, അബ്ദു കൊയങ്ങോറൻ, പി.എം. സുബൈർ ബാബു, സലാം തേക്കുംകുറ്റി, പ്രേമദാസൻ, റീന പ്രകാശ് പ്രസംഗിച്ചു.