തിരഞ്ഞെടുപ്പ് കൺവെൻഷൻ
Monday 23 March 2026 12:13 AM IST
ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി സൂരജിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പി. മുരളീധരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. സാജിദ് കോറോത്ത് (ചെയർമാൻ), കെ.ബാലകൃഷ്ണൻ കിടാവ് (ജന.കൺവീനർ), അഡ്വ. പി.രാജേഷ് കുമാർ(ട്രഷറർ) ഉൾപ്പെടുന്ന 501 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഡോ. നിസാർ ചേലേരി, കെ രാമചന്ദ്രൻ, അഹമ്മദ് കുട്ടി ഉണ്ണികുളം, കെ ബാലകൃഷ്ണൻ കിടാവ്, വികെസി ഉമർ മൗലവി, കെ.എം.ഉമ്മർ, നിജേഷ് അരവിന്ദ്, സാജിദ് കോറോത്ത്, സാജിദ് നടുവണ്ണൂർ എന്നിവർ പ്രസംഗിച്ചു.