എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ
കാഞ്ഞങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ നിന്നും ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള അജാനൂർ ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ജോളി യൂത്ത് സെന്ററിൽ മണ്ഡലം ചെയർമാൻ വി.കെ രാജൻ ഉദ്ഘാടനം ചെയ്തു. ഡോ. നാരായണൻ പള്ളിക്കാപ്പിൽ അദ്ധ്യക്ഷനായി. എം. പൊക്ലൻ, എ. തമ്പാൻ, മൂലക്കണ്ടം പ്രഭാകരൻ, ദേവി രവീന്ദ്രൻ, സോയ, കെ.സി. മുഹമ്മദ് കുഞ്ഞി, ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, കെ. രാധാകൃഷ്ണൻ, വി.വി തുളസി, പി.കെ മഞ്ജിഷ, ഷാജി മാവുങ്കാൽ എന്നിവർ സംസാരിച്ചു. വി. ഗിനീഷ് സ്വാഗതം പറഞ്ഞു. അജാനൂർ ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി കെ.വി. കൊട്ടൻ കുഞ്ഞിയെയും കൺവീനറായി വി. ഗിനീഷിനെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും വി.കെ രാജൻ നിർവഹിച്ചു.