സ്ഥാനാർത്ഥി പര്യടനം

Monday 23 March 2026 12:16 AM IST
എൽ.ഡി.എഫ് സ്ഥാനാർഥി സലീം മടവൂർ വോളിബോൾ താരം മുൻ ഇന്ത്യൻ നായകൻ കിശോർ കുമാറിനെ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നു.

കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിന്റെ പ്രധാന കേന്ദ്രമായ സുവർണ്ണ നഗരിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സലീം മടവൂരിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗരസഭയിലെ പ്രധാന വ്യക്തികളെയും കലാ-കായിക രംഗത്തുള്ളവരെയും സംരംഭകരെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു. അസുഖ ബാധിതരായി കഴിയുന്നവരുടെ വീടുകളിലെത്തി. വിവിധ കൺവെൻഷനുകളിലും പങ്കെടുത്തു. രാവിലെ സൗത്ത് കൊടുവള്ളിയിൽ നിന്നും ആരംഭിച്ച് കൊടുവള്ളി, പോർങ്ങോട്ടൂർ, മാനിപുരം, പാലക്കുറ്റി, കരീറ്റി പറമ്പ്, ആറങ്ങോട് സന്ദർശനം നടത്തി. കെ ബാബു, വായോളി മുഹമ്മദ്, പി.കെ.ഇ. ചന്ദ്രൻ, വേളാട്ട് മുഹമ്മദ്, സി.പി. നാസർകോയ തങ്ങൾ, ഒ.പി.ഐ. കോയ, ഫൈസൽ കാരാട്ട്, ഒ.പി റഷീദ്, കെ. ഷറഫുദ്ദീൻ, കെ. സുരേന്ദ്രൻ ഒപ്പമുണ്ടായിരുന്നു.