മാറാടി ഭഗവതിക്ക് പൊങ്കാല സമർപ്പണം

Sunday 22 March 2026 9:19 PM IST

മൂവാറ്റുപുഴ: മാറാടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവവും പൊങ്കാല സമർപ്പണവും നടത്തി. ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരി, മേൽശാന്തി ഇടമന ഇല്ലത്ത് മഹേഷ് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങ്. രാവിലെ പ്രധാന പൂജകൾക്ക് ശേഷം മേൽശാന്തി പണ്ടാര അടുപ്പിൽ അഗ്നി പകർന്നു. തിരുമുറ്റത്ത് നടന്ന ചടങ്ങിൽ നൂറുകണക്കിന് വനിതകൾ പൊങ്കാല അർപ്പിച്ചു. വൈകിട്ട് ദീപാരാധന, ഭഗവതിസേവ, ഗുരുതി പൂജ, കളമെഴുത്തും പാട്ടും എന്നിവയ്ക്കു ശേഷം ഇളങ്കാവിലേക്ക് എഴുന്നള്ളിപ്പും തുടർന്ന് തൂക്കവും നടന്നു.