ജോസ് ജോസഫ് കാട്ടൂർ എസ്.ഐ.ബി ചെയർമാൻ

Monday 23 March 2026 12:07 AM IST

കൊച്ചി: തൃശൂർ ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ(എസ്.ഐ.ബി) പുതിയ നോൺ എക്‌സിക്യുട്ടീവ് പാർട്ട്ടൈം ചെയർമാനായി ജോസ് ജോസഫ് കാട്ടൂരിനെ നിയമിച്ചു. റിസർവ് ബാങ്കിന്റെ എക്‌സിക്യുട്ടീവ് ചെയർമാനായിരുന്ന അദ്ദേഹം ഇന്ന് ചുമതലയേൽക്കും. മൂന്ന് വർഷമാണ് കാലാവധി. 2018 മുതൽ ബാങ്കിന്റെ പാർട്ട് ടൈം ചെയർമാനായിരുന്ന മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വി.ജെ കുര്യൻ ഇന്നലെ വിരമിച്ച ഒഴിവിലാണ് നിയമനം. കഴിഞ്ഞ വർഷം ജൂലായ് മുതൽ ജോസ് കാട്ടൂർ എസ്.ഐ.ബിയുടെ സ്വതന്ത്ര ഡയറക്‌ടറായി പ്രവർത്തിക്കുകയാണ്. റിസർവ് ബാങ്കിൽ വിവിധ പദവികളിലായി മൂന്ന് പതിറ്റാണ്ടിന്റെ അനുഭവ പരിചയമുള്ള ജോസ് കാട്ടൂർ എസ്.ഐ.ബിയുടെ ഭരണ നിർവഹണ നിലവാരം ഉയർത്തുന്നതിനും ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഡയറക്‌ടർ ബോർഡും മാനേജ്‌മെന്റുമായി ചേർന്ന് പ്രവർത്തിക്കും.

തോംസൺ തോമസ് സ്വതന്ത്ര ഡയറക്‌ടർ

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ സ്വതന്ത്ര ഡയറക്‌ടറായി തോംസൺ തോമസിനെ നിയമിച്ചു. മൂന്ന് വർഷമാണ് കാലാവധി.