സുരക്ഷ ശക്തമാക്കി
Monday 23 March 2026 12:08 AM IST
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ സംഘര്‍ഷ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ സമാധാനം ഉറപ്പാക്കുന്നതിനായി പൊലീസിന്റെയും കേന്ദ്ര സായുധ സേനകളുടെയും നേതൃത്വത്തില്‍ പ്രശ്‌നബാധിത ബൂത്ത് സന്ദര്‍ശനവും റൂട്ട് മാര്‍ച്ചും സജീവമാക്കി. ഇതുവരെ കോഴിക്കോട് സിറ്റി പരിധിയില്‍ പതിനാറും റൂറലില്‍ നാല്‍പ്പത്തെട്ടും റൂട്ട് മാര്‍ച്ചുകള്‍ നടന്നു. ഇന്നലെ ചെമ്മങ്ങാട് സ്റ്റേഷന്‍ പരിധിയിലെ കോതി പാലം മുതല്‍ പയ്യാനക്കല്‍ വരെ റൂട്ട് മാര്‍ച്ചും മാറാട് സ്റ്റേഷന്‍ പരിധിയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ സായുധ സേനയുടെയും ലോക്കല്‍ പൊലീസിന്റെയും നേതൃത്വത്തില്‍ സന്ദര്‍ശനവും നടന്നു. റൂറല്‍ പരിധിയിലെ പെരുവണ്ണാമുഴി, കൂരാച്ചുണ്ട്, കാക്കൂര്‍ സ്റ്റേഷന്‍ പരിധികളിലും റൂട്ട്മാര്‍ച്ചുണ്ടായി.