ആശങ്കയായി ഷിഗല്ലയും പക്ഷിപ്പനിയും : ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

Monday 23 March 2026 12:08 AM IST

കോ​ഴി​ക്കോ​ട്:​ ​ജി​ല്ല​യി​ൽ​ ​ഷി​ഗ​ല്ല​ ​വ്യാ​പി​ക്കു​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​പെ​രു​വ​യ​ൽ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ആ​ശ​ങ്ക.​ ​ശ​നി​യാ​ഴ്ച​ ​അ​ഞ്ച് ​പു​തി​യ​ ​കേ​സു​ക​ൾ​ ​കൂ​ടി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​അ​തി​നി​ടെ​ ​പ​ക്ഷി​പ്പ​നി​ ​പ​ട​രാ​തി​രി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ളു​മാ​യി​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പ് ​രം​ഗ​ത്തു​ണ്ട്.​ ​ഷി​ഗ​ല്ല​ ​വ്യാ​പി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സാ​മ്പി​ളു​ക​ൾ​ ​പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​രോ​ഗ​ത്തി​ന്റെ​ ​ഉ​റ​വി​ടം​ ​ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.​ ​അ​തേ​സ​മ​യം​ ​പ​ക്ഷി​പ്പ​നി​ ​ബാ​ധി​ച്ച​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​കോ​ഴി​ക​ളെ​ ​കൊ​ന്നൊ​ടു​ക്ക​ൽ​ ​(​ക​ള്ളിം​ഗ്)​ ​ഇ​ന്ന​ലെ​യും​ ​തു​ട​ർ​ന്നു.​ ​ ചൂ​ടു​ള്ള​ ​കാ​ലാ​വ​സ്ഥ​യി​ൽ​ ​കൈ​യു​റ​യ​ട​ക്ക​മു​ള്ള​ ​പ്ര​തി​രോ​ധ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ധ​രി​ച്ചു​ള്ള​ ​ക​ള്ളിം​ഗ് ​ജോ​ലി​ക​ൾ​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പി​ലെ​ ​ദ്രു​ത​ക​ർ​മ്മ​ ​സേ​ന​യ്ക്ക് ​ബു​ദ്ധി​മു​ട്ടാ​കു​ന്ന​തു​കൊ​ണ്ടു​ത​ന്നെ​ ​ക​ള്ളിം​ഗ് ​ഉ​ട​ൻ​ ​തീ​ർ​ക്കാ​നാ​ണ് ​ശ്ര​മം.​ ​ ​​ 1,237​ ​പ​ക്ഷി​ക​ളെ​യാ​ണ് ​ശ​നി​യാ​ഴ്ച​ ​കൊ​ന്ന​ത്.​ 14,228​ ​വ​ള​ർ​ത്തു​പ​ക്ഷി​ക​ളെ​ ​കൊ​ന്നൊ​ടു​ക്കും. ഷി​ഗ​ല്ല​ ​ബാ​ധി​ച്ച് 52​ ​പേ​രാ​ണ് ​പെ​രു​വ​യ​ൽ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​എ​ര​ഞ്ഞി​ക്ക​ലി​ൽ​ ​ഇ​തു​വ​രെ​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.​ ​എ​ര​ഞ്ഞി​ക്ക​ൽ​ ​അ​ങ്ക​ണ​വാ​ടി​ക്ക് ​സ​മീ​പ​മാ​ണ് ​രോ​ഗം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​നി​ല​വി​ൽ​ ​ര​ണ്ടു​പേ​ർ​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​ ​ഒ​രു​ ​കു​ട്ടി​ ​ആ​ശു​പ​ത്രി​ ​വി​ട്ടു.​ ​രോ​ഗം​ ​ക​ണ്ടെ​ത്തി​യ​ ​പ്ര​ദേ​ശ​ത്തെ​ ​ക​ട​ക​ളി​ൽ​ ​വി​ൽ​ക്കു​ന്ന​ ​ഉ​പ്പി​ലി​ട്ട​തി​ന്റെ​യും​ ​മ​റ്റും​ ​സാ​മ്പി​ളു​ക​ൾ​ ​ഭ​ക്ഷ്യ​സു​ര​ക്ഷ​ ​വ​കു​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഖ​രി​ച്ചു.

വേണം കരുതൽ

ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ല പടരുന്നത്. പഴകിയതും വീണ്ടും ചൂടാക്കിയതുമായ ഭക്ഷണം കഴിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂ. ഭക്ഷണം പാകം ചെയ്യുന്നവർ വ്യക്തി ശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

ജില്ലയിലെ ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി (എച്ച്5എൻ1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വളര്‍ത്തു പക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.

ഡോ. കെ കെ രാജാറാം ജില്ല മെഡിക്കല്‍ ഓഫീസര്‍