കുമ്മനം പര്യടനം നടത്തി

Monday 23 March 2026 12:40 AM IST

പത്തനംതിട്ട : ഇരവിപേരൂർ പഞ്ചായത്തിൽ പര്യടനം നടത്തി എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. പ്രത്യക്ഷ രക്ഷാ സഭ ആസ്ഥാന മന്ദിരത്തിൽ നിന്നാണ് പ്രചാരണം തുടങ്ങിയത്. സഭ പ്രസിഡന്റ് വൈ.സദാശിവൻ സ്വീകരിച്ചു. ഫാദർ ബെന്നി, സാധുജന പരിപാലന സംഘം ജില്ലാ പ്രസിഡന്റ് ചെല്ലപ്പൻ എന്നിവരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. പ്രചാരണ വിഭാഗം കൺവീനർ അജയൻ വല്യുഴത്തിൽ, മണ്ഡലം പ്രസിഡന്റുമാരായ ദീപ ജി.നായർ, വിപിൻ വാസുദേവൻ , ജനറൽ സെക്രട്ടറി സുനീഷ്, ഗ്രാമപഞ്ചായത്ത് മെമ്പർ അനീഷ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് ,ബൈജു കോട്ട എന്നിവർ ഒപ്പമുണ്ടായിരുന്നു.