റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650

Monday 23 March 2026 12:48 AM IST

കൊച്ചി: റോയൽ എൻഫീൽഡിന്റെ സൂപ്പർ മെറ്റിയർ 650 മൂന്നാം വർഷം ആഘോഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലുടനീളം റൈഡ് സംഘടിപ്പിച്ചു. 100ലധികം നഗരങ്ങളിലെ 4,000 റൈഡർമാർ ആഘോഷത്തിൽ ഒത്തുചേർന്നു.

648 സി.സി പാരലൽ ട്വിൻ എൻജിനിൽ പ്രവർത്തിക്കുന്ന സൂപ്പർ മെറ്റിയർ 650 സുഗമമായ ഗിയർ ഷിഫ്‌റ്റുകൾ, ശക്തമായ ലോഎൻഡ് ടോർക്ക്, റെസ്‌പോൺസീവ് ത്രോട്ടിൽ കൺട്രോൾ എന്നിവ നൽകുന്നു. ഉയരം കുറഞ്ഞതും വീതിയുള്ളതുമായ സീറ്റും റൈഡിംഗ് ശരീരനിലയും ദീർഘയാത്രകൾ സുഖകരമാക്കുന്നു. ഹൈവേകൾ, അർബൻ ട്വിസ്റ്റികൾ തുടങ്ങി ഏത് പാതയായാലും സ്ഥായിയായ സുഖം ഉറപ്പാക്കുന്നു.

ആകർഷണങ്ങൾ

1500 മില്ലിമീറ്റർ വീൽബേസ്,വിശാലമായ 15.7 ലിറ്റർ ഫ്യൂവൽ ടാങ്ക്, ക്രൂയിസർ പ്രചോദിത അനുപാതങ്ങൾ എന്നിവ ദീർഘമായ സഞ്ചാരത്തിനും ഗ്രൂപ്പ് റൈഡുകൾക്കും അനുയോജ്യമാണ്. സിലൗറ്റ്, സിഗ്‌നേച്ചർ ട്വിൻ എക്‌സ്‌ഹോസ്റ്റുകൾ, കസ്റ്റമൈസ് ചെയ്യാവുന്ന ആക്‌സസറികൾ എന്നിവയുമുണ്ട്.