ഉദ്പാദന ശേഷി വിപുലീകരിക്കാൻ ഹോണ്ട
കൊച്ചി: മോട്ടോർ സൈക്കിൾ നിർമ്മാണവും വിൽപ്പനയും വിപുലീകരിക്കാൻ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) ഉദ്പാദന ശേഷി വിപുലീകരിക്കുന്നു. രാജസ്ഥാനിലെ തപുകര പ്ലാന്റിൽ മൂന്നാമത്തെ ഉദ്പാദന ലൈൻ സ്ഥാപിക്കാൻ ആരംഭിച്ചു.
തപുകരയിലെ പുതിയ ഉദ്പാദന ലൈൻ 2028ൽ പ്രവർത്തനം ആരംഭിക്കും. പ്രതിവർഷം 6,70,000 വാഹനങ്ങൾ നിർമ്മിക്കും. ആകെ ശേഷി വർഷത്തിൽ 2.01 ദശലക്ഷം വാഹനങ്ങളായി ഉയരും. 2,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
രാജ്യത്ത് നാല് നിർമ്മാണ പ്ലാന്റുകളാണ് ഹോണ്ടയ്‌ക്കുള്ളത്. ആകെ വാർഷിക ഉദ്പാദന ശേഷി 6.25 ദശലക്ഷം യൂണിറ്റുകളാണ്. 2001ൽ പ്രവർത്തനം ആരംഭിച്ചശേഷം 70 ദശലക്ഷം യൂണിറ്റുകൾ നിർമ്മിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് വിഠൽപുർ പ്ലാന്റിൽ നാലാമത്തെ ഉദ്പാദന ലൈൻ 2027ൽ പ്രവർത്തനം ആരംഭിക്കും.
ഹോണ്ടയുടെ ആകെ വാർഷിക ഉദ്പാദന ശേഷി 6.25 ദശലക്ഷം യൂണിറ്റിൽ 2028 സാമ്പത്തിക വർഷം എട്ട് ദശലക്ഷം യൂണിറ്റുകളായി ഉയരും.
ഗതാഗത മേഖലയിൽ ഇന്ത്യ പുതിയ മാറ്റത്തിന്റെ ഘട്ടത്തിലാണെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ പ്രസിഡന്റും സി.ഇ.ഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.