ഓഡി എസ്.യു.വി എസ് ക്യു 8 വിപണിയിൽ

Monday 23 March 2026 12:52 AM IST

സ്പോർട്ടി ലുക്കും പവറും കരുത്ത്

കൊച്ചി: ആഡംബര വാഹന നിർമ്മാതാക്കളായ ഓഡിയുടെ ഏറ്റവും പുതിയ പതിപ്പ് എസ്.യു.വി എസ് ക്യു 8 ഇന്ത്യയിൽ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിച്ചു. സ്റ്റാൻഡേർഡ് ക്യു 8നും അവസാന മോഡലായ ആർ.എസ് ക്യു 8നും ഇടയിലായാണ് ഏറ്റവും പുതിയ മോഡലായ ക്യു 8. 507 എച്ച് പിയും 77- എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻ ടർബോ വി 8 എൻജിൻ ഈ മോഡലിന് കരുത്താകും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയുമില്ലാതെയാണ് പുതിയ പതിപ്പ് എത്തുന്നത്. എട്ട് എയർബാഗുകൾ,​ 360 ഡിഗ്രി ക്യാമറ,​ ലെവൽ 2 എ.ഡി.എ.എസ് ഫീച്ചറുകൾ എന്നിവ ഇതിലുണ്ട്. മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.1 സെക്കൻഡ് മാത്രം മതി. പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. ഓഡിയുടെ പതിവ് ലക്ഷ്വറിയിൽ വിട്ടുവീഴ്ചയില്ലാതെ ഇന്റീരിയറും ഫീച്ചറുകളും ഒരുക്കിയിരിക്കുന്നു. എട്ട് വ്യത്യസ്ത നിറങ്ങളിൽ എസ് ക്യു 8 ലഭ്യമാണ്.

 എക്സ് ഷോറൂം വില : 1.78 കോടി രൂപ

പവർ: 507 എച്ച് പി

4.0 ലിറ്റർ ട്വിൻ ടർബോ വി 8 എൻജിൻ

സവിശേഷതകൾ:

ഒറ്റ ഫ്രെയിമിലുള്ള അലുമിനിയം ഗ്രിൽ

അലുമിനിയം ലുക്കിൽ പുറത്തെ കണ്ണാടികൾ

ഓഡി ലൈറ്റോടു കൂടി എച്ച്. ഡി മെട്രിക്സ് എൽ.ഇ.ഡി ലൈറ്റുകൾ

റിയർ എൽ.ഇ.ഡി ലൈറ്റ്

22 ഇഞ്ച് അലോയ് വീലുകൾ

വയർലെസ് ഫോൺ ചാർജർ

നാല് വീലിലും ഡിസ്ക് ബ്രേക്കുകൾ

ബ്ളൈൻഡ് സ്പോട്ട് മോണിറ്ററോട് കൂടിയ 360 ഡ്ഗ്രി ക്യാമറ

എയർബാഗുകൾ

ഓഡിയുടെ 2ഡി ലോഗോ

പനോരമിക് സൺറൂഫ്

പവർ ലാച്ചിംഗ് ഡോർ