അനുസ്മരണ സമ്മേളനം
Monday 23 March 2026 12:33 AM IST
കൊല്ലം: ഡെമോക്രാറ്റിക്ക് ഫോറം സ്ഥാപക രക്ഷാധികാരിയും ജനതാ സ്റ്റഡി സെന്റർ മുൻ പ്രസിഡന്റും ഓൾ കേരള പ്രൈവറ്റ് കോളേജ് അദ്ധ്യാപക അസോസിയേഷൻ സ്ഥാപക നേതാവും പൊതുപ്രവർത്തകനുമായിരുന്ന പ്രൊഫ. ആർ.സുന്ദരേശൻ നായരുടെ 32-ാമത് അനുസ്മരണ സമ്മേളനം ഫൈൻ ആർട്‌സ് ഹാളിൽ ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് തകിടി കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. പ്രൊഫ. ടി.എം.എ.സലീം അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ.ജോൺ മാത്യു കുട്ടനാട്, ഫാ.ഗീവർഗീസ് തരകൻ, നിധീഷ് ജോർജ്, എ.കെ.രവീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.