വേണുഗോപാൽ റിക്രൂട്ടിംഗ് ഏജന്റെന്ന് നുസൂർ
Monday 23 March 2026 12:33 AM IST
തിരുവനന്തപുരം: ബി.ജെ.പിയുടെ റിക്രൂട്ടിംഗ് ഏജന്റായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മാറിയെന്ന് മുൻ യൂത്ത് കോൺഗ്രസ് നേതാവ് എൻ.എസ് നുസൂർ ആരോപിച്ചു.കോൺഗ്രസിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്ന ബി.എസ്. അനൂപിനെയും അരുൺരാജിനെയും പോലുള്ളവരെ പിടിച്ചുനിറുത്താൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. അവരൊക്കെ ബി.ജെ.പിയിൽ പോയി.തിരുവനന്തപുരത്ത് ബി.ജെ.പി കോൺഗ്രസ് ഡീലുണ്ടെന്നും നൂസൂർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.