731 പരാതികൾ തീർപ്പാക്കി
Monday 23 March 2026 12:35 AM IST
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പെരുമാറ്റച്ചട്ടലംഘനങ്ങൾ തടയാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ 'സിവിജിൽ' മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭിച്ച പരാതികളിൽ ജില്ലയിൽ അതിവേഗ നടപടി. ഇതുവരെ ലഭിച്ച 751 പരാതികളിൽ 731 എണ്ണവും തീർപ്പാക്കി. തെളിവുകളുടെ അഭാവത്തിൽ 15 പരാതികൾ തള്ളി. അഞ്ച് പരാതികളിൽ അന്വേഷണം പുരോഗമിക്കുന്നു. ചവറ നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പരാതികൾ തീർപ്പാക്കിയത് 250. കുണ്ടറ-136, ഇരവിപുരം-62, ചടയമംഗലം-61, ചാത്തന്നൂർ-56, കരുനാഗപ്പള്ളി-44, കുന്നത്തൂർ-37, കൊട്ടാരക്കര-35, പത്തനാപുരം-34, കൊല്ലം-13, പുനലൂർ-3 എന്നിങ്ങനെയാണ് പരിഹരിച്ചത്.