സ്വീകരണം 28ന് ആരംഭിക്കും
Monday 23 March 2026 12:39 AM IST
കൊട്ടാരക്കര: ഇടത് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ സ്വീകരണ പരിപാടികൾ 28ന് ആരംഭിക്കും. 28ന് രാവിലെ മൈലം ഗ്രാമപഞ്ചായത്തിൽ നിന്നാണ് തുടക്കം. 29ന് നെടുവത്തൂർ, 30ന് ഉമ്മന്നൂർ, 31ന് വെളിയം, ഏപ്രിൽ 1ന് കുളക്കട, ഏപ്രിൽ 2ന് എഴുകോൺ ഗ്രാമപഞ്ചായത്തുകളിൽ സ്വീകരണം നൽകും. 4ന് കൊട്ടാരക്കര നഗരസഭയിലും 5ന് കരീപ്ര ഗ്രാമപഞ്ചായത്തിലുമാണ് സ്വീകരണം. വാദ്യമേളങ്ങളും താലപ്പൊലികളും കെട്ടുകാഴ്ചയ്ക്ക് സമാനമായ ഒരുക്കങ്ങളുമൊക്കെയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും ഉണ്ടാവുക. പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ വിവിധ ദിനങ്ങളിൽ പങ്കെടുക്കും.