കെ.സി.വേണുഗോപാൽ ഇന്ന് കൊല്ലത്ത്

Monday 23 March 2026 12:51 AM IST
കെ.സി

കൊല്ലം: സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കും. ഉച്ചയ്ക്ക് 2ന് ചടയമംഗലത്ത് പര്യടനം തുടങ്ങും. എം.എം.നസീറാണ് സ്ഥാനാർത്ഥി. പി.അയിഷാ പോറ്റി (കൊട്ടാരക്കര), ജ്യോതികുമാർ ചാമക്കാല (പത്തനാപുരം), നൗഷാദ് യൂനുസ് (പുനലൂർ), സൂരജ് രവി (ചാത്തന്നൂർ) എന്നിവർക്ക് വേണ്ടിയും വൈകിട്ട് 3ന് കുന്നത്തൂരിൽ ഉല്ലാസ് കോവൂരിനും വേണ്ടിയും പ്രചാരണം നടത്തും. വൈകിട്ട് 4ന് ചവറയിൽ ഷിബു ബേബിജോണിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് (കരുനാഗപ്പള്ളി), ബിന്ദുകൃഷ്ണ (കൊല്ലം), പി.സി.വിഷ്ണുനാഥ് (കുണ്ടറ), വിഷ്ണു മോഹൻ (ഇരവിപുരം) എന്നിവർക്കായും വോട്ട് അഭ്യർത്ഥിക്കും.