മണ്ഡലം കൺവെൻഷൻ
Monday 23 March 2026 1:50 AM IST
മുതലമട: നെന്മാറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എ.തങ്കപ്പന്റെ വിജയത്തിനായുള്ള യു.ഡി.എഫ് മുതലമട മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പോത്തമ്പാടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ബിജോയ് അദ്ധ്യക്ഷത വഹിച്ച പരിപാടി സി.എം.പി സംസ്ഥാന സെക്രട്ടറി സി.എൻ.വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.തങ്കപ്പൻ, കെ.പി.സി.സി അംഗം സജേഷ് ചന്ദ്രൻ, കെ.സി.പ്രീത്, എസ്.അമാനുള്ള, കെ.ഐ.അബ്ബാസ്, കെ.ഗുരുവായരുപ്പൻ, ഇക്ബാൽ, സുൽത്താൻ, വി.പി.ജാഫർ, അയൂബ്ഖാൻ, എൽ.സഹദേവൻ, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.