വയനാട്ടിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ചികിത്സയിൽ
Monday 23 March 2026 10:35 AM IST
കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം. സുൽത്താൻ ബത്തേരിയിൽ പുത്തൻവീട്ടിൽ കൃഷ്‌ണൻകുട്ടിയാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഭാര്യയ്‌ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ഉറക്കത്തിനിടെ അപകടം സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. കിടപ്പുമുറിയടക്കം പല ഭാഗങ്ങളും പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും ഷോർട്‌സർക്യൂട്ട് മൂലം അപകടമുണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം.