കെ.പി.എസ്.ടി.എ യാത്രയയപ്പ് സമ്മേളനം
Tuesday 24 March 2026 12:08 AM IST
കാസർകോട്: കെ.പി.എസ്.ടി.എ കാസർകോട് ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഗുരുവന്ദനം 2026' എന്ന പേരിൽ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി സ്‌കൂളിൽ നടന്ന പരിപാടി ഡി.സി.സി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് ഹരീഷ് പ്രസാദ് പേറയിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.ഡി.ഇ എൻ. നന്ദികേശൻ മുഖ്യഭാഷണം നടത്തി. റവന്യൂ ജില്ല പ്രസിഡന്റ് ഗോപാലകൃഷ്ണൻ വിരമിക്കുന്നവരെ ആദരിച്ചു. റവന്യൂ ജില്ല സെക്രട്ടറി ടി. രാജേഷ് കുമാർ, സംസ്ഥാന നിർവ്വാഹക സമിതിയംഗം സ്വപ്ന ജോർജ്, സംസ്ഥാന കൗൺസിലർ പ്രേമാനന്ദൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജോൺ, രജനി കെ. ജോസഫ്, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് വേണുകുമാർ സംസാരിച്ചു. ഉപജില്ല സെക്രട്ടറി അഭിലാഷ് സ്വാഗതവും ഉപജില്ല ട്രഷറർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.