ട്രെയിൻ സമയം മാറും

Tuesday 24 March 2026 1:53 AM IST
ഷൊർണൂർ റെയിൽവേ സ്റ്റേഷൻ

പാലക്കാട്: കണ്ണൂർ-ആലപ്പുഴ എക്സ്‌പ്രസ്(16308), നിലമ്പൂർ-കോട്ടയം(16325) എക്സ്‌പ്രസ് ട്രെയിനുകളുടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സമയക്രമം ഏപ്രിൽ ഒന്നു മുതൽ മാറും. നിലവിൽ വൈകിട്ട് 4.25ന് ഷൊർണൂരിൽ എത്തി 4.30നു യാത്ര തുടരുന്ന നിലമ്പൂർ-കോട്ടയം ട്രെയിൻ 4.50ന് എത്തി 4.55നു പുറപ്പെടും. നിലവിൽ രാവിലെ 8.40ന് ഷൊർണൂരിൽ എത്തി 8.45നു പുറപ്പെടുന്ന കണ്ണൂർ-ആലപ്പുഴ ട്രെയിൻ ഏപ്രിൽ ഒന്നു മുതൽ 8.50ന് എത്തി 8.55നു പുറപ്പെടുമെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.