നേത്ര പരിശോധന ക്യാമ്പ്
Tuesday 24 March 2026 1:55 AM IST
പാലക്കാട്: തുമ്പി പള്ളം ടി.ചന്ദ്രൻ സ്മരണാർത്ഥം പാലക്കാട് ട്രിനിറ്റി സൂപ്പർ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധന /തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. തുമ്പിള്ള മാരിയമ്മൻ കോവിലിൽ പൊൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ബേബി അദ്ധ്യക്ഷത വഹിച്ചു. ഹസൻ, ശിവദാസ്, മണികണ്ഠൻ, രാജാമണി എന്നിവർ സംസാരിച്ചു. എല്ലാ നേത്ര രോഗങ്ങൾക്കും സൗജന്യ പരിശോധന, ലെൻസ് വെച്ചുള്ള ശസ്ത്രക്രിയ, ആധുനിക ശസ്ത്രക്രിയ എന്നിവയെല്ലാം മിതമായ നിരക്കിൽ ലഭ്യമാക്കി.