'വികസനമെത്തിക്കാൻ സതീശന് കഴിഞ്ഞില്ല'
Tuesday 24 March 2026 12:14 AM IST
പറവൂർ: പറവൂരിന്റെ വികസന മുരടിപ്പ് തിരിച്ചറിഞ്ഞ വോട്ടർമാർ മുമ്പ് പറ്റിയ കൈയ്യബദ്ധം തിരുത്താനുള്ള തയ്യാറെടുപ്പിലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ പ്രവർത്തക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷം കേരളം സർവമേഖലയിലും വികസനനേട്ടം കൈവരിച്ചപ്പോഴും വികസന സാഹചര്യം ഉപയോഗപ്പെടുത്തി പറവൂരിൽ വികസനമെത്തിക്കാൻ 25 വർഷക്കാലമായി വി.ഡി. സതീശന് കഴിഞ്ഞിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.