തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും
കൊച്ചി: എടയാർ ബിനാനി സിങ്ക് തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും നിയമസഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. 11 വർഷമായി നഷ്ടപരിഹാരം തരാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 18ന് കമ്പനി ഗേറ്റിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ തൊഴിലാളികളുടെ പ്രതിഷേധ യോഗത്തിലായിരുന്നു തീരുമാനം. ഏകദേശം 175 തൊഴിലാളികളും ബാക്കി ഓഫീസർമാരുമാണ് നിലവിലുള്ളത്. കമ്പനിയുടെ യന്ത്ര സാമഗ്രികൾ വിറ്റശേഷം പന്ത്രണ്ട് ശതമാനം പലിശ സഹിതം തരാമെന്ന വാഗ്ദാനവും നിറവേറ്റിയില്ല. സ്ഥലം വിറ്റ ശേഷം തുക നൽകാമെന്ന കമ്പനിയുടെ നിർദ്ദേശം തൊഴിലാളികൾ അംഗീകരിച്ചില്ല. ആനുകൂല്യങ്ങൾ ലഭിക്കേണ്ട തൊഴിലാളികളിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.