നുവാൽസ് ഒന്നാമത്
Tuesday 24 March 2026 12:53 AM IST
കൊച്ചി: രാമയ്യ അന്താരാഷ്ട്ര മൂട്ട് ആൻഡ് ആർബിട്രേഷൻ കോൺഫറൻസിന്റെ ഭാഗമായി രാമയ്യ കോളേജ് ഒഫ് ലാ സംഘടിപ്പിച്ച അന്താരാഷ്ട്ര ആർബിട്രേഷൻ മൂട്ട് കോർട്ട് മത്സരത്തിൽ കൊച്ചി നുവാൽസ് ഒന്നാം സ്ഥാനം നേടി. ബംഗളൂരു ഹിൽട്ടൺ എംബസി മന്യതാ ബിസിനസ് പാർക്കിലായിരുന്നു മത്സരം. എസെഡ്ബി ആൻഡ് പാർട്ട്‌ണേഴ്‌സ്, സി.എം.എസ് ഇൻഡസ് ലാ, ഇന്റർനാഷണൽ ആർബിട്രേഷൻ ആൻഡ് മീഡിയേഷൻ സെന്റർ, ജ്യൂറിസ്‌ഫിയർ എ.ഐ എന്നീ സ്ഥാപനങ്ങളുടെ പിന്തുണയോടെയായിരുന്നു മത്സരം. നാലാം വർഷ വിദ്യാർത്ഥിനി സുദർശന സുനിൽ, രണ്ടാം വർഷ വിദ്യാർത്ഥിനികളായ പവിത്ര പ്രമോദ്, റിയ ഡെന്നിസ് എന്നിവരടങ്ങുന്ന സംഘമാണ് ഒന്നാം സ്ഥാനം നേടിയത്.