അജി നാരായണൻ പത്രിക നൽകി

Monday 23 March 2026 10:27 PM IST

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അജി നാരായണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ തഹസിൽദാർക്കാണ് പത്രിക നൽകിയത്. നേതാക്കളായ പി.പി.സജീവ്, സി.പി.സത്യൻ, സൂരജ് മലയിൽ, എം.ബി.തിലകൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ കോതമംഗലം കല ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന കൺവെൻഷൻ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്യും.