അൻവർ സാദത്ത് ജനപ്രതിനിധികൾക്ക് മാതൃകയെന്ന് വി.എം.സുധീരൻ

Monday 23 March 2026 10:30 PM IST

ആലുവ: രാഷ്ട്രീയഭേദമന്യേ കേരളത്തിലെ എല്ലാ ജനപ്രതിനിധികൾക്കും മാതൃകയാക്കാവുന്ന ജനപ്രതിനിധിയാണ് ആലുവ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ.

യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം കൺവെൻഷൻ മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അൻവർ സാദത്ത് നടപ്പാക്കിയ 'അമ്മക്കിളിക്കുട്' പദ്ധതി ഉൾപ്പെടെ നിരവധി പദ്ധതികൾ തനതായി നടപ്പാക്കിയ അൻവർ സാദത്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുഖ്യാതിഥിയായി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ അദ്ധ്യക്ഷനായി. എം.പിമാരായ ബെന്നി ബെഹനാൻ, ജെബി മേത്തർ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൾ മുത്തലിബ്, എം.എ.ചന്ദ്രശേഖരൻ, പി.ജെ.ജോയി, എം.ഒ. ജോൺ, എം.കെ.എ.ലത്തീഫ്, വി.പി.ജോർജ്, ബാബു പുത്തനങ്ങാടി, പി.എൻ.ഉണ്ണിക്കൃഷ്ണൻ, എം.ജെ.ജോമി, പി.ബി.സുനീർ, കെ.എസ്.ബിനീഷ് കുമാർ, പി.എ.മുജീബ്, കെ.എൻ.കൃഷ്ണകുമാർ, എസ്.എൻ.കമ്മത്ത്, സൈജി ജോളി, ഫാസിൽ ഹുസൈൻ, ലിന്റോ പി ആന്റു, വർഗീസ് കോയിക്കര, ഡൊമിനിക്ക് കാവുങ്കൽ, കൃഷ്ണൻകുട്ടി, എൻ.എം.വിജയൻ, ആന്റണി മാഞ്ഞൂരാൻ, രാജീവ് മുതിരക്കാട് തുടങ്ങിയവർ സംസാരിച്ചു. ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺഹാളിലേക്ക് സ്ഥാനാർത്ഥിയെ തോളിലേറ്റിയാണ് പ്രവർത്തകർ കൊണ്ടുവന്നത്. രാവിലെ ചൂർണിക്കര പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളും കവലകളും സന്ദർശിച്ചു.