കുമ്മനം രാജശേഖരൻ പത്രിക സമർപ്പിച്ചു

Tuesday 24 March 2026 12:52 AM IST

പത്തനംതിട്ട: ആറൻമുളയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പത്തനംതിട്ട കളക്ടറേറ്റിൽ റവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടർ അനിൽകുമാർ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12മണി കഴിഞ്ഞ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ്സായിക്കും നൂറുകണക്കിന് പ്രവർത്തകർക്കുമൊപ്പം പ്രകടനമായാണ് എത്തിയത്. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വിക്ടർ ടി തോമസ്, ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി.എ. സൂരജ്, ബി.ഡി.ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ. പത്മകുമാർ, ആന്ധ്രപ്രദേശ് മുൻ എം.പി ജയപ്രകാശ് നാരായണൻ, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി ബിന്ദു സാജൻ, സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ ഷാജി രാഘവൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ. ഡി. എ അധികാരത്തിൽ വരണമെന്ന് പ്രകടനം ഉദ്ഘാടനം ചെയ്ത വിഷ്ണു ദേവ്സായി പറഞ്ഞു.