ഫാർമസി കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം

Tuesday 24 March 2026 12:00 AM IST

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് 25മുതൽ ഏപ്രിൽ 20വരെ www.lbscentre.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകളിലും ഓൺലൈനായും അപേക്ഷാഫീസ് അടയ്ക്കാം. ചെല്ലാൻ നമ്പരും അപേക്ഷാ നമ്പരും ഉപയോഗിച്ച് അപേക്ഷകർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടിക വിഭാഗത്തിന് 200 രൂപയുമാണ്. യോഗ്യത- എസ്.എസ്.എൽ.സി. ഉയർന്ന പ്രായപരിധി 33 വയസ്സാണ്. അപേക്ഷകർക്ക് ജനുവരി ഒന്നിന് 17 വയസ് പൂർത്തിയായിരിക്കണം. സർവ്വീസ് ക്വാട്ടയിലേക്കുള്ള ഉയർന്ന പ്രായപരിധി 48 വയസ്സാണ്. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

കേ​ര​ള​ ​ഹി​ന്ദി​ ​പ്ര​ചാ​ര​ ​സ​ഭ​ ​ബി.​എ​ഡ്.,​ ​ആ​ചാ​ര്യ കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഹി​ന്ദി​ ​പ്ര​ചാ​ര​സ​ഭ​ ​ന​ട​ത്തു​ന്ന​ ​ദ്വി​വ​ത്സ​ര​ ​ബി.​എ​ഡ്.,​ ​ആ​ചാ​ര്യ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും​ ​എ​ൻ.​സി.​ടി.​ഇ​-​യു​ടെ​യും​ ​അം​ഗീ​കാ​ര​ത്തോ​ടെ​ ​ന​ട​ത്തു​ന്ന​ ​ഈ​ ​കോ​ഴ്സ്,​ ​കേ​ര​ള​ ​സ​ർ​ക്കാ​രും​ ​പി.​എ​സ്.​സി​-​യും​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​ ​യോ​ഗ്യ​ത​യാ​യി​ ​അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​പ്ല​സ് ​ടു​ ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത​യും​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​സാ​ഹി​ത്യാ​ചാ​ര്യ,​ ​പ്ര​വീ​ൺ​ ​അ​ല്ലെ​ങ്കി​ൽ​ ​ഹി​ന്ദി​ ​ബി.​എ,​ ​എം.​എ​ ​പ​രീ​ക്ഷ​ ​പാ​സാ​യ​വ​ർ​ക്ക് ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​യോ​ ​നേ​രി​ട്ടോ​ ​ഏ​പ്രി​ൽ​ 15​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷാ​ ​ഫോം​ ​വ​ഴു​ത​ക്കാ​ട്ടു​ള്ള​ ​സ​ഭാ​ഭ​വ​നി​ലും​ ​w​w​w.​k​e​r​a​l​a​h​i​n​d​i​p​r​a​c​h​a​r​s​a​b​h​a.​i​n​-​ലും​ ​ല​ഭി​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2321378,​ 2329459,​ 2329200​ ,​ 9446458256.

അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​യു​ടെ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഓ​ഡി​യോ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​കോ​ഴ്സി​ന്റെ​ ​പു​തി​യ​ ​ബാ​ച്ചി​ലേ​ക്കു​ള്ള​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സൗ​ണ്ട് ​എ​ൻ​ജി​നി​യ​റിം​ഗ്,​ആ​ർ.​ജെ​ ​ട്ര​യി​നിം​ഗ്,​ഡ​ബ്ബിം​ഗ്,​പോ​ഡ്കാ​സ്റ്റ്,​വോ​യി​സ് ​മോ​ഡു​ലേ​ഷൻ എ​ന്നി​വ​യാ​ണ് ​കോ​ഴ്സി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ൾ.​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത​ ​പ്ല​സ് ​ടു.​ര​ണ്ട​ര​ ​മാ​സ​മാ​ണ് ​കോ​ഴ്സി​ന്റെ​ ​കാ​ലാ​വ​ധി.​തി​ങ്ക​ൾ​ ​മു​ത​ൽ​ ​വെ​ള്ളി​ ​വ​രെ​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​വൈ​കി​ട്ട് 4​ ​വ​രെ​യാ​ണ് ​ക്ലാ​സ്.​ ​പ്രാ​യ​പ​രി​ധി​യി​ല്ല​ .​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9744844522.

ഐ.​ഐ.​ഐ.​ടി​ ​ബി.​ടെ​ക് ​പ്ര​വേ​ശ​നം

ഡോ.​ടി.​പി.​സേ​തു​മാ​ധ​വൻ

ഭു​വ​നേ​ശ്വ​ർ​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​ബി.​ടെ​ക്,​ ​എം.​ടെ​ക് ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​ഇ​പ്പോ​ൾ​ ​അ​പേ​ക്ഷി​ക്കാം.​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​&​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഐ.​ടി,​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​&​ ​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഇ​ ​ല​ക്ട്രി​ക്ക​ൽ​ ​&​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​എ​ൻ​ജി​നി​യ​റിം​ഗ് ​എ​ന്നി​വ​യി​ൽ​ ​നാ​ലു​വ​ർ​ഷ​ ​ബി.​ ​ടെ​ക് ​പ്രോ​ഗ്രാ​മു​ക​ളു​ണ്ട്.​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​സ്‌​കോ​റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ജോ​സ​/​C​S​A​B​ ​വ​ഴി​ ​പ്ര​വേ​ശ​നം. ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​&​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​V​L​S​I​ ​D​E​S​I​G​N​ ​&​ ​സി​ഗ്‌​ന​ൽ​ ​പ്രോ​സ​സിം​ഗ് ​എ​ന്നി​വ​യി​ൽ​ ​എം.​ടെ​ക്കും,​ ​റി​സ​ർ​ച്ച് ​ഇ​ൻ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സെ​ക്യൂ​രി​റ്റി​യി​ൽ​ ​എം.​എ​സ് ​പ്രോ​ഗ്രാ​മു​മു​ണ്ട്.​ ​വി​വി​ധ​ ​സ്‌​പെ​ഷ്യ​ലി​റ്റി​ക​ളി​ൽ​ ​ഡോ​ക്ട​റ​ൽ​ ​പ്രോ​ഗ്രാ​മു​ക​ളു​മു​ണ്ട്.​ ​w​w​w.​i​i​i​t​ ​b​h.​a​c.​i​n.ജോ​സ​ ​ന​ട​പ​ടി​ക്ര​മം​ ​അ​നു​സ​രി​ച്ച് ​അ​പേ​ക്ഷി​ക്കാം.

ജാ​പ് ​പി.​ജി​ 2026 സ്‌​കൂ​ൾ​ ​ഒ​ഫ് ​പ്ലാ​നിം​ഗ് ​&​ ​ആ​ർ​ക്കി​ടെ​ക്ച്ച​ർ​ ​ഭോ​പ്പാ​ൽ,​ ​ന്യൂ​ഡ​ൽ​ഹി,​ ​വി​ജ​യ​വാ​ഡ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ 2026​ ​ലെ​ ​ബി​രു​ദാ​ന​ന്ത​ര​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​J​A​A​P​ ​-​PGഏ​പ്രി​ൽ​ 21​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​മി​ക​ച്ച​ ​പ്ലേ​സ്‌​മെ​ന്റു​ള്ള​ ​പ്രോ​ഗ്രാ​മു​ക​ളാ​ണ്.​ ​w​w​w.​j​a​a​p​p​g.​a​d​m​i​s​s​i​o​n​s.​n​i​c.​i​n.